ഞങ്ങളെക്കുറിച്ച്

2009 മുതൽ ഡിജിറ്റല്‍ ഏകീകൃത ഇന്ത്യ രൂപീകരിക്കുന്നു

 

റെവറി ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്. ഞങ്ങൾ‌ 2009 മുതൽ‌ ഇന്ത്യൻ‌ ഇന്‍റര്‍നെറ്റില്‍ ഭാഷാ സമത്വം രൂപീകരിക്കുന്നു.ഞങ്ങളുടെ ഭാഷാ സാങ്കേതികവിദ്യകൾ വിവിധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നു അവയിൽ BFSI, വിദ്യാഭ്യാസം, മാധ്യമങ്ങൾ, വിനോദമേഖല,, ഇ-കൊമേഴ്‌സ്ഇന്ത്യൻ സർക്കാർ തുടങ്ങിയവ ഉൾപ്പെടുന്നു

 

ഞങ്ങൾ ഒരു 3*3 ദൗത്യത്തിലാണ്:

ഞങ്ങളുടെ സാങ്കേതികവിദ്യകളിലൂടെ കുറഞ്ഞത് 500 ദശലക്ഷം ജനജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്തുക

ഇന്ത്യയിൽ നിർണ്ണയിക്കപ്പെടുന്നതും അംഗീകരിച്ചതുമായ ഇന്ത്യൻ ഭാഷകൾക്ക് അനുയോജ്യമായ ഭാഷാ മാനദണ്ഡങ്ങൾ സ്ഥാപിക്കുക.

ഉപയോക്താവിന്‍റെ ഡിജിറ്റൽ യാത്രയിലുടനീളം സമ്പൂർണ്ണ ഭാഷാ പ്രാതിനിധ്യം നൽകിക്കൊണ്ട് തെരെഞ്ഞെടുക്കുന്ന ഭാഷാ പ്ലാറ്റ്‌ഫോമായി മാറുന്നത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇന്‍റര്‍നെറ്റ് സ്വീകാര്യത എളുപ്പവും വേഗത്തിലുമാക്കുന്നു.

റെവറി ലാംഗ്വേജ് ടെക്നോളജീസിനെക്കുറിച്ച്

30ദശലക്ഷം+

ഉപയോക്താക്കളെ ശാക്തീകരിച്ചു

2ബില്ല്യൺ+

പദങ്ങള്‍ പ്രാദേശികവൽക്കരിച്ചു

200ദശലക്ഷം+

ഉപകരണങ്ങൾ പിന്തുണയ്‌ക്കുന്നു

1.5ദശലക്ഷം+

ഇൻഡിക് ആപ്പ് ഡൗൺലോഡുകൾ

22ഇന്ത്യന്‍

ഭാഷകളെ പിന്തുണയ്ക്കുന്നു

ഇതുവരെയുള്ള ഞങ്ങളുടെ യാത്രയുടെ ഒരു നേർക്കാഴ്ച

പ്രീലോഡർ
 • 2009

  2009

  മൊബൈൽ ഫോണുകളില്‍ ഇന്ത്യൻ ഭാഷാ കമ്പ്യൂട്ടിംഗ് പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായി.

 • 2010

  2010

  ട്രാൻസ്ലിട്രേഷൻ, ഫോണ്ടുകളുടെ മികവുകൾ, സെറ്റ്-ടോപ്പ് ബോക്സുകൾക്കുള്ള പ്രദർശന പരിഹാരങ്ങൾ തുടങ്ങിയവയിലെ ഞങ്ങളുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി വയർലെസ് ടെക്നോളജിയിലെ സെന്‍റര്‍ ഓഫ് എക്സലൻസ് അവാർഡ് വ്യവസായ സംരംഭങ്ങളില്‍ നിന്ന് നേടി.

 • 2011

  2011

  സാങ്കേതികവിദ്യ ജനങ്ങളിലേക്ക് കൂടുതൽ ലഭ്യമാക്കുന്ന സംരംഭകർക്കുള്ള ക്വാൽകോമിന്‍റെ ക്യൂപ്രൈസ് കരസ്ഥമാക്കി.

 • 2012

  2012

  ക്വാൽകോമുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ, സ്മാർട്ട്‌ഫോണുകളിൽ ഇന്ത്യൻ ഭാഷയെ പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായി മാറി.

 • 2013

  2013

  ഒ.ഇ.എം സംരംഭകരായ മൈക്രോമാക്‌സ്, ലാവ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് മുതലായവ ഉപഭോക്താക്കളെ ഉൾപ്പെടുത്തുകയും വിപണികൾ ഫീച്ചർ ഫോണുകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക് മാറാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ ലാംഗ്വേജ്-അസ്-എ-സർവീസ് (laas) പ്ലാറ്റ്‌ഫോമും ബഹുഭാഷാ റെവറി ഫോൺബുക്കും ലോഞ്ച് ചെയ്തു.

 • 2014

  2014

  ഓൺ-പ്രിമൈസ് സൊല്യൂഷനായി ഞങ്ങളുടെ ആദ്യത്തെ ലാംഗ്വേജ്-അസ്-എ-സര്‍വീസ് ടെക്നോളജി ലോഞ്ച് ചെയ്യുകയും ഞങ്ങളുടെ ആദ്യ ഉപഭോക്താക്കളായ അക്സെഞ്ചർ, ഹംഗാമ, എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് മുതലായ സംരംഭകരെ ഉൾപ്പെടുത്തുകയും ചെയ്തു.

  ഞങ്ങളുടെ ആദ്യത്തെ സർക്കാർ പ്രോജക്റ്റ് സ്വന്തമാക്കി

 • 2015

  2015

  $4മില്ല്യൺ സീരീസ് എ ഫണ്ടിംഗ് സമാഹരിച്ചു.

  ഒരു ക്ലൗഡ് പ്ലാറ്റ്‌ഫോമായി ലാസ് 2.0 ലോഞ്ച് ചെയ്യുകയും മറ്റ് സംരംഭകരായ സ്‌നാപ്‌ഡീൽ, അഭിബസ് മുതലായ ഉപഭോക്താക്കളെ ഉൾപ്പെടുത്തുകയും ചെയ്തു.

  ഞങ്ങളുടെ ബഹുഭാഷാ കീപാഡ്, സ്വലേഖ്, ഫോൺബുക്ക്, ലോക്ക് സ്ക്രീൻ എന്നിവ പോലുള്ള മുൻ‌കാല ഭാഷാ ഉൽ‌പ്പന്നങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോഞ്ച് ചെയ്തു.

 • 2016

  2016

  റെവറി മെഷീൻ വിവർത്തനത്തിൻ്റെ  (എം.ടി) ആദ്യ പതിപ്പ് ലോഞ്ച് ചെയ്യുകയും ഇന്‍റെക്സ്, ഇക്സിഗോ, മൊബിക്വിക് മുതലായ സംരംഭങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ ഉപഭോക്തൃ അടിസ്ഥാനം വിപുലീകരിക്കുകയും ചെയ്തു.

 • 2018

  2018

  പ്രബന്ധക് എന്ന എ.ഐ-പ്രാപ്‌തമാക്കിയ വിവർത്തന മാനേജ്മെന്‍റ് പ്ലാറ്റ്‌ഫോമിൽ ഞങ്ങളുടെ പ്രവർത്തനം ആരംഭിച്ചു, ഇത് മെച്ചപ്പെട്ട റെവറി എം.‌ടി നൽകുന്നു.

  12 ഇന്ത്യൻ ഭാഷകളിൽ ഗോപാൽ എന്ന റെവറിയുടെ ആദ്യ ഇൻഡിക് വോയ്‌സ് സ്യൂട്ട് ലോഞ്ച് ചെയ്തു.

 • 2019

  2019

  അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ദശലക്ഷം+ ഉപയോക്താക്കളിലേക്ക് ഞങ്ങളുടെ ലക്ഷ്യവും സ്വാധീനവും വേഗത്തിൽ എത്തിച്ചേരുന്നതിനായി റിലയൻസ് ജിഒയുമായി ഒരു പ്രധാനമായ പങ്കാളിത്തം രൂപീകരിച്ചു.

ഞങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ

ക്വാൽകോം ക്യു-പ്രൈസ്, 2012
മൈക്രോസോഫ്റ്റ് കോഡ് ഓഫ് ഓണർ, 2014
വോഡാഫോൺ ആപ്പ് സ്റ്റാർ അവാർഡ്, 2013
ഐ.എ.എം.എ.ഐ അംഗത്വം, 2017 മുതൽ

റെവറിയുടെ ഇന്ത്യൻ ഭാഷാ സാങ്കേതികവിദ്യകൾ 130+ ബിസിനസ്സുകളിൽ പ്രവർത്തിക്കുന്നു

ഞങ്ങളുടെ നിക്ഷേപകരാണ് ഞങ്ങളുടെ ഊർജം. അവർ ഞങ്ങളുടെ ശ്രമങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

നല്ല പ്രവൃത്തികൾ ഒരിക്കലും വെറുതെയാകില്ല, ഇത് അതിൻ്റെ തെളിവാണ്

ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് ഏറ്റവും ആദ്യം അറിയുക

ഞങ്ങൾ എല്ലായിടത്തും ഉണ്ട്. വരൂ, നമുക്ക് സംസാരിക്കാം!