ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത 190 ദശലക്ഷം ഇന്ത്യക്കാരുമായി അവരുടെ ഇഷ്ടഭാഷയിൽ ബന്ധപ്പെടുക.
ഇന്ത്യയിൽ പകർച്ചവ്യാധി ബാധിക്കുന്നതിന് മുമ്പ് തന്നെ ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് ഉപയോഗം നഗരത്തെ മറികടന്നു
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2021 ഓടെ 500 ദശലക്ഷം കടക്കും. ഇന്ത്യൻ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പുതിയ തരംഗത്തിന്റെ 90% ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന പശ്ചാത്തലത്തിൽ നിന്നാണ്.
ഇതിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൌണ്ട് ഇല്ലെന്ന് കണക്കാക്കപ്പെടുന്നു. ഈ ഉപയോക്താക്കളെ അവർക്കിഷ്ടമുള്ള ഭാഷയുമായി ബന്ധിപ്പിച്ച് അവരില്‍ വിശ്വസം വളര്‍ത്തുക.
ഇംഗ്ലീഷിൽ ലഭ്യമായ ഉള്ളടക്കങ്ങള്‍ മനസിലാക്കാന്‍ കഴിയാത്തതിനാൽ 60% ൽ കൂടുതൽ ഉപഭോക്താക്കള്‍ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു. വ്യത്യസ്ത ഭാഷകളിൽ ഓൺലൈൻ ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുക.
ഓൺലൈനിൽ ഒരു അക്കൗണ്ട് തുറക്കൽ, സാമ്പത്തിക ഇടപാടുകൾ നടത്തൽ, ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കൽ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ അവരെ സ്വാശ്രയമാക്കുക.
53% ത്തിലധികം ബാങ്ക് ഉപഭോക്താക്കൾ ഓൺലൈൻ ഉപഭോക്തൃ സേവനം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ ബാങ്കിലേക്ക് സന്ദർശനം നടത്തുന്നു. എ.ഐ- പ്രാപ്തമാക്കിയ സംവേദനാത്മക വോയ്സ് സ്യൂട്ടും ചാറ്റ്ബോട്ടുകളും ഉപയോഗിച്ച് തൽക്ഷണവും കൃത്യവുമായ ഉപഭോക്തൃ സേവനം നൽകുക.
പ്രാദേശിക ഭാഷകളിൽ ചോദ്യങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകാനും പരസ്പര വിശ്വാസം വളർത്തിയെടുക്കാനും സഹായിക്കുന്നു.
പല ബാങ്കുകളും ഉപയോക്താക്കളെ ആകർഷിക്കാനായി ടിവി, റേഡിയോ, പത്രങ്ങൾ, കൂടാതെ മറ്റു പല സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നു. എന്നാൽ, ഓൺലൈൻ ആശയവിനിമയത്തിൻ്റെ കാര്യത്തിൽ, അവർ ഇംഗ്ലീഷ് ഉപയോഗിക്കുന്നു, ഇത് ദശലക്ഷക്കണക്കിന് പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്ക് മനസ്സിലാകുന്നില്ല. പ്രാദേശിക ഭാഷകളിൽ ഉള്ളടക്കം നൽകിക്കൊണ്ട് ഓൺലൈൻ അനുഭവം നൽകുന്നതിലൂടെ ഈ ആശയവിനിമയ വിടവ് നികത്താനാകും.
പേപ്പർ വർക്കുകൾ ഇംഗ്ലീഷിലുള്ളതിനാൽ 31% ഇന്ത്യക്കാർ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നില്ല. സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ, ഫിസിക്കൽ രേഖകളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുക.
നിങ്ങളുടെ ഉപയോക്താക്കൾക്കായി ബാങ്കിംഗ് ലളിതമാക്കുന്നതിന് ഇംഗ്ലീഷ് പേപ്പർവർക്കിൽ നിന്നും ഫോമുകളിൽ നിന്നും വിവരങ്ങൾ വിവിധ ഭാഷകളിലേക്ക് പരിവർത്തനം ചെയ്യാൻ ഞങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുക.
ബാങ്കിംഗ് കൂടുതൽ പ്രാദേശികവൽക്കരിക്കാനുള്ള സാധ്യതകൾ ഞങ്ങൾ എപ്പോഴും ആവിഷ്കരിക്കാറുണ്ട്. നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് അനുസൃതമായി ഞങ്ങളുടെ ഭാഷാ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും.
ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് ഏറ്റവും ആദ്യം അറിയുക
ഞങ്ങൾ എല്ലായിടത്തും ഉണ്ട്. വരൂ, നമുക്ക് സംസാരിക്കാം!
പകർപ്പവകാശം @ 2020 നിബന്ധനകളും വ്യവസ്ഥകളും സ്വകാര്യതാനയം